Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്.പി- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും -മോദി

എസ്.പി- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും -മോദി

ലഖ്നോ: സമാജ്‍വാദി പാർട്ടി- കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ബറാബങ്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി. അയോധ്യയിൽ നിന്ന് 70 കിലോമീറ്റർ അകലമുണ്ട് ബറാബങ്കിയിലേക്ക്.

”രാമക്ഷേത്രം പുനർനിർമിക്കണമെന്ന കോടതി വിധി മാറ്റണമെന്നാണ് എസ്.പി-കോൺഗ്രസ് സഖ്യത്തിന്റെ ആഗ്രഹം. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് അവർ പറയുന്നത്. കെട്ടിവെച്ച പണം പോലും തിരിച്ചുകിട്ടാൻ സാധിക്കാത്ത രീതിയിൽ അവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം.​”-മോദി ആഹ്വാനം ചെയ്തു.

ഇൻഡ്യ സഖ്യത്തിന് പുറ​ത്ത് നിന്ന് പിന്തുണ നൽകുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തെയും മോദി പരിഹസിച്ചു. അടുത്ത സർക്കാരുണ്ടാക്കാനായി രൂപവത്കരിച്ച സഖ്യം തെരഞ്ഞെടുപ്പിന്റെ നാലുഘട്ടം കഴിയുന്നതോടെ തകർന്നടിയുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം.

​​”തെരഞ്ഞെടുപ്പ് ഓരോഘട്ടമായി പുരോഗമിക്കുമ്പോൾ ചീട്ട് കൊട്ടാരം തകർന്നടിയുന്നത് പോലെ ഇൻഡ്യ സഖ്യം തകരും. സമാജ്‍വാദി പാർട്ടിയുടെ രാജകുമാരൻ ഈയടുത്ത കാലത്താണ് ബംഗാളിലെ അമ്മായിയെ കണ്ടെത്തിയത്. ഈ അമ്മായി പറയുന്നത് ഇൻഡ്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണക്കുമെന്നാണ്.”-മോദി പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മോദി ലക്ഷ്യം വെച്ചു. ​”രാജകുമാരൻ ഇപ്പോഴേ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ വിദേശത്തേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. അമേത്തിയിലെ പോലെ രാഹുൽ വയനാട്ടിൽ നിന്നും ഒളിച്ചോടും. അമേത്തിയിൽ നിന്ന് മത്സരിക്കാനുള്ള ധൈര്യം രാഹുലിനില്ല.”-മോദി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com