Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുടിൻ വിമർശകനെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; അന്വേഷണം നിഷേധിച്ച് മോക്സോ കോടതി

പുടിൻ വിമർശകനെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; അന്വേഷണം നിഷേധിച്ച് മോക്സോ കോടതി

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ‌ പുടിന്‍ വിമ‍ർശകനായ വ്ളാദിമിർ‌ കര-മുർസയെ കൊല്ലാൻ ശ്രമിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മോസ്കോ കോടതി. നിലവിൽ 25 വർഷത്തേക്ക് ജയിൽ ശിക്ഷ നേരിടുകയാണ് കര-മുർസ. റഷ്യയിലെ അന്വേഷണ കമ്മിറ്റി കൊലപാതക ശ്രമത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. റഷ്യയിൽ ജനിച്ച കര-മുർസയ്ക്ക് ബ്രിട്ടീഷ് പൗരത്വവുമുണ്ട്.

നിലവിൽ രാജ്യദ്രോഹക്കുറ്റത്തിനാണ് അദ്ദേ​ഹംശിക്ഷയനുഭവിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കര-മുർസയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. യുക്രെയ്നിലെ റഷ്യൻ യുദ്ധത്തെ തുട‍ർച്ചയായി കര-മുർസ വിമ‍‌ർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ജയിൽ ശിക്ഷയ്ക്കെതിരെ കര-മുർസ നൽകിയ ഹ‍ർജി ഈ മാസം കോടതി തള്ളിയിരുന്നു.

രണ്ട് തവണയാണ് കര-മുർസയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചത്. 2015 ൽ, പ്രതിപക്ഷ നേതാവ് ബോറിസ് നെംത്‍സോവ് കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം കര-മുർസയെ അനാരോ​ഗ്യത്തെ തുട‍ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2017 ൽ കോമയിലേക്ക് പോയ കര-മുർസ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സാഹയത്തോടെയാണ് അതിജീവിച്ചത്. 2020 ൽ അലക്സി നവൽനിക്ക് വിഷം നൽകിയെന്ന് ആരോപണം നേരിടുന്ന റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സെ‍ർ‌വ്വീസ് കര-മുർസയെ ലക്ഷ്യം വച്ചിരുന്നതായി പിന്നീട് നടത്തിയ സംയുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജയിലിൽ വച്ച് നവ്‍ലിനി കൊല്ലപ്പെട്ടത്.

വിഷം നൽകി കൊല്ലാനുള്ള ശ്രമത്തിൽ കര-മുർസയുടെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ജയിലിലെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ആശങ്കയുണ്ടെന്നുമാണ് കര-മുർസയുടെ ഭാര്യ എവ്​ഗേനിയ പറയുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com