Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കൺമണി അൻപോട്' ചോദിക്കാതെ എടുത്തു; 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്

‘കൺമണി അൻപോട്’ ചോദിക്കാതെ എടുത്തു; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സിനിമയിൽ ‘കൺമണി അൻപോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസിൽ പറയുന്നു. സൗബിൻ ഷാഹി‍ർ, ബാബു ഷാഹി‍ർ, ഷോൺ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നി‍ർമ്മാതാക്കൾ.

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ നാൻ’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഗാനം പ്രാചരം ചിത്രത്തിലെ ഡയലോഗും പാട്ടും പ്രചാരം നേടിയിരിക്കുന്ന സമയത്താണ് ഇളയരാജയുടെ നോട്ടീസ്. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് ഇളയരാജ പാട്ട് ഉപയോഗിച്ചതിനും നിർമ്മാതാക്കൾക്ക് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments