Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'വാട്‌സ്ആപ്പ് എല്ലാ രാത്രിയിലും ഡേറ്റ കടത്തുന്നു': ആരോപണവുമായി ഇലോൺ മസ്‌ക്‌

‘വാട്‌സ്ആപ്പ് എല്ലാ രാത്രിയിലും ഡേറ്റ കടത്തുന്നു’: ആരോപണവുമായി ഇലോൺ മസ്‌ക്‌

ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയായ ഇലോൺ മസ്‌ക്.

വാട്‌സ്ആപ്പ്, എല്ലാ രാത്രിയിലും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നണ് മസ്‌ക് ആരോപിക്കുന്നത്. എക്‌സിൽ ഒരാൾ പങ്കുവെച്ച കുറിപ്പിന് പ്രതികരണമായാണ് അദ്ദേഹം വാട്‌സ്ആപ്പിനെതിരെ രംഗത്ത് എത്തിയത്. എല്ലാ രാത്രിയിലും ഉപയോക്താക്കളുടെ വിവരങ്ങൾ വാട്‌സ്ആപ്പ് ചോർത്തുന്നുവെന്നായിരുന്നു ഇയാളുടെ ആരോപണം.

ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ പരസ്യവിപണിക്കാണ് ‘കൈമാറുന്നതെന്നും’ ഉപയോക്താക്കളെ ഉൽപ്പന്നമാക്കുകയാണ് അവർ ചെയ്യുന്നത് എന്നുമായിരുന്നു ഇയാൾ എക്‌സിൽ പങ്കുവെച്ചത്. ഇപ്പോഴും ചിലയാളുകൾ സുരക്ഷിതമാണെന്നാണ് വാട്‌സ്ആപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്, എല്ല രാത്രിയിലും അവർ ഉപയോക്താക്കളുടെ വിവരങ്ങൾ കടത്തുകയാണ്- ഇങ്ങനെയായിരുന്നു മസ്‌കിന്റെ മറുപടി.

അതേസമയം മസ്‌കിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ചിലർ രംഗത്ത് എത്തി. സന്ദേശങ്ങളുടെ ഉള്ളടക്കം എപ്പോഴെങ്കിലും സ്‌കാൻ ചെയ്യുകയോ അപഹരിക്കുകയോ ചെയ്തതിന് എന്തെങ്കിലു തെളിവ് കൈവശമുണ്ടോ എന്നായിരുന്നു കംപ്യൂട്ടർ പ്രോഗ്രാമറും വീഡിയാ ഗെയിം ഡെവലപ്പറുമായ ജോൺ കാർമാക്കിന്റെ പ്രതികരണം.

മെറ്റാ ഡാറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ പറഞ്ഞു.

മാർക്ക് സക്കർബർഗിനെയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെറ്റയെയും മസ്‌ക് ‘ലക്ഷ്യമിടുന്നത്’ ഇത് ആദ്യമല്ല. അവസാനത്തേതും ആകാന്‍ ഇടയില്ല. കിട്ടുന്ന അവസരങ്ങളിലൊക്കെ മെറ്റയെ മസ്‌ക് സംശയനിഴലിൽ നിർത്താറുണ്ട്. അതേസമയം വാട്‌സാപ്പിനെതിരായ മസ്‌കിന്റെ ആരോപണത്തിന് സക്കര്‍ബര്‍ഗ് എങ്ങനെ മറുപടി പറയുമെന്നാണ് ഇനി അറിയേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com