2024 കാന്‍ ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്.
ചലച്ചിത്രമേളയുടെ ഈ എഡിഷനിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ആദ്യ പ്രദര്‍ശനം ഗ്രാന്‍ഡി ലൂമിയര്‍ തിയേറ്ററില്‍ പൂര്‍ത്തിയായ ശേഷം ചിത്രത്തിന് എട്ട് മിനിറ്റ് നീണ്ട കരഘോഷം ലഭിച്ചുകൊണ്ട് നിരൂപക പ്രശംസ നേടിയിരുന്നു.