Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവനന്തപുരത്തെ വെള്ളക്കെട്ട്: പരിഹരിക്കാൻ 200 കോടിയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്തെ വെള്ളക്കെട്ട്: പരിഹരിക്കാൻ 200 കോടിയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി∙ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി 200 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 2022 ഫെബ്രുവരി 28ന് പുറത്തിറക്കിയിരുന്നു.

രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. ഇതുപ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യമാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്.

‘‘മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തിരുവനന്തപുരം നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട്‌ പിണറായി വിജയൻ സർക്കാരാണ് നടപടികൾ എടുക്കേണ്ടത്. 2024 മേയ് അവസാനത്തോടെ പ്രസ്തുത നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് സർക്കാരിനെ ഓർമപ്പെടുത്തുന്നു. തലസ്ഥാനത്തെ ജനങ്ങൾക്ക് മേൽ ദുരിതം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി സംസ്‌ഥാനം പരമാവധി പ്രയോജനപ്പെടുത്തണം’’ – രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.

കേന്ദ്ര പദ്ധതി പ്രകാരം ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ (75%) കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മേയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments