Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം, സി.​പി.​എം കേ​​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം, കേ​ര​ള കോ​ൺ​​ഗ്ര​സ്​ -എം ​ചെ​യ​ർ​മാ​ൻ ​​ജോ​സ്​ കെ. ​മാ​ണി എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു പേരുടെയും കാലാവധി ജൂൺ ഒന്നിന് അവസാനിക്കും.

നി​ല​വി​ലെ നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യം അ​നു​സ​രി​ച്ച്​ എൽ.ഡി.എഫിന് ര​ണ്ടു​പേ​രെയും യു.ഡി.എഫിന് ഒരാളെയും വി​ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​സം​ഖ്യ​യേ​യു​ള്ളൂ. മു​ന്ന​ണി​യി​ലെ വ​ലി​യ ക​ക്ഷി​യാ​യ സി.​പി.​എം അ​വ​രു​ടെ സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ര​ണ്ടാ​മ​ത്തെ സീ​റ്റ്​ ആ​ർ​ക്കെ​ന്ന​ തർക്കം മു​ന്ന​ണി​യിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒ​ഴി​വു​വ​രു​ന്ന ഒ​രു സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നീ​ക്കം സ​ജീ​വ​മാ​ക്കി​യ​തോ​ടെ​യാ​ണ് സി.​പി.​ഐ​യും ക​ടു​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നു ​​വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കി​യ​ത​ട​ക്കം സി.​പി.​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സീ​റ്റി​ന്​ അ​ർ​ഹ​ത​യു​​ണ്ടെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ വാ​ദം. ഇ​ക്കാ​ര്യം മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com