Monday, December 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയം;പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു : രമേശ്...

ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയം;പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍ തന്നെ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

‘‘ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാന്‍ കാരണം അതാണ്. ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

‘‘ക്രമസമാധാന നില വന്‍ തകര്‍ച്ചയിലാണ്. ഗ്രാമങ്ങളില്‍ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു.142 കൊലപാതകങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടന്നു. തിരഞ്ഞെടുപ്പിനു മുൻപ് 1880 പേരുടെ പട്ടിക തയാറാക്കിയെങ്കിലും 180 ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കിയുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല. തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരമായി ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല.

‘‘യുഡിഎഫ് ഭരണകാലത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണം. പൊലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഭരണപക്ഷത്തിന്റെ ഇടപെടൽ കാരണം കാര്യക്ഷമതയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെറും നോക്കുകുത്തികളായി മാറി’’– രമേശ് ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments