Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസക്റ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട്-മസ്‌കറ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. ഇതേ ദിവസങ്ങളില്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.

ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകളാണ് ഓപ്പറേഷണല്‍ കാരണങ്ങള്‍കൊണ്ട് വിമാനക്കമ്പനി റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com