Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സിപിഐഎം

സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സിപിഐഎം

രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സി.പി.ഐ.എം. സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ഉടന്‍ തന്നെ വേവ്വേറെ ചര്‍ച്ച നടത്തും. സി.പി.ഐക്ക് പുറമെ കേരള കോണ്‍ഗ്രസ് എം, ആര്‍.ജെ.ഡി, എന്‍.സി.പി പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച. 

രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരസ്യമായതോടെയാണ് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സി.പി.ഐ.എം തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ ചര്‍ച്ച തുടങ്ങും. പാര്‍ട്ടികളെ അനുനയിപ്പിച്ച് ഈയാഴ്ച തന്നെ ധാരണയിലെത്താനാണ് സി.പി.ഐ.എം നീക്കം.സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഇത്തവണ ഒഴിവു വരുന്നത്. മൂന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടേത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍.ഡി.എഫിനും ഒരു സീറ്റില്‍ യു.ഡി.എഫിനും ജയിക്കാന്‍ കഴിയും. ഇതില്‍ ഒരു സീറ്റ് സി.പി.ഐ.എമ്മിനാണ്. ബാക്കിയുള്ള ഒരു സീറ്റിനെച്ചൊല്ലിയാണ് ഇടതുമുന്നണിയില്‍ തര്‍ക്കം.

സീറ്റ് തങ്ങളുടേതാണെന്ന് വളരെ മുമ്പു തന്നെ സി.പി.ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ.മാണിക്ക് വേണ്ടി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇതോടെ സി.പി.ഐയും നിലപാട് കടുപ്പിച്ചു. രാജ്യസഭാംഗത്വവുമായാണ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. പിന്നീടിത് രാജിവച്ചെങ്കിലും 2021 നവംബറില്‍ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലെത്തി. ഈ സാഹചര്യത്തില്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണൊണ്് കേരളകോണ്‍ഗ്രസിന്റെ വാദം. ഇതോടൊപ്പമാണ് ആര്‍.ജെ.ഡിയും എന്‍.സി.പിയും സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments