തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുക മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍. മെയ് 30 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുക. വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തും. അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് വൈകീട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. 2019 ല്‍ മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനം ഇരുന്നിരുന്നു.