ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിരൂക്ഷ ഉഷ്ണ തരംഗം തുടരുന്നു. അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉത്തരേന്ത്യ. കൊടും ചൂടിൽ ബിഹാറിൽ നിന്നുള്ള വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. ബിഹാറിലെ സർക്കാർ സ്ക്കൂളിൽ ചൂട് മൂലം 7 വിദ്യാർത്ഥികൾ കുഴഞ്ഞ് വീണു. രാവിലെ നടന്ന സ്ക്കൂൾ അസംബ്ലിയിലായിരുന്നു സംഭവം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്ത ചൂടിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വിമർശനം അതിശക്തമായതോടെ ബിഹാർ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ജൂൺ 8 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളെല്ലാം റെഡ് അലർട്ടിലാണ്.
ഉത്തരേന്ത്യയിൽ അതിരൂക്ഷ ഉഷ്ണ തരംഗം തുടരുന്നു
RELATED ARTICLES