ഗാസ: റഫയില്‍ ഇസ്രായേല്‍ വീണ്ടും ബോംബാക്രമണം നടത്തി. ഇസ്രായേലിന്റെ രണ്ടാം ആക്രമണത്തില്‍ 45 പേരാണ് മരിച്ചത്. നൂറുകണക്കിന് പേര്‍ പൊള്ളലേറ്റ മുറിവുകളുമായി വൈദ്യ സഹായത്തിന് കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസയില്‍ സുരക്ഷിതമായ സ്ഥലമില്ലെന്നും ഭീകരത അവസാനിപ്പിക്കണമെന്നും യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആവര്‍ത്തിച്ചു.
റഫയിലെ ബോംബാക്രമണത്തെ ദാരുണമായ അപകടമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 7-ലെ ആക്രമണം നടത്തിയ ഹമാസിനെ നശിപ്പിക്കാനും എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കാനുമുള്ള സൈനിക പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും നെതന്യാഹു പറഞ്ഞു.