ലണ്ടൻ: ഫലസ്തീൻ പിന്തുണയെ തുടർന്ന് ഫൈസ ഷഹീന് സ്ഥാനാർഥിത്വം നിഷേധിച്ച ലേബർ പാർട്ടിക്കെതിരെ പ്രതിഷേധം. സ്ഥാനാർഥിയായിരുന്ന തന്നെ ഒഴിവാക്കിയ ഇ മെയിൽ സന്ദേശം ലഭിച്ചപ്പോൾ വലിയ ഞെട്ടലായിരുന്നുവെന്ന് ഷഹീൻ പറഞ്ഞു. ബി.സി.സിയുടെ ന്യൂസ് നൈറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഷഹീന് മെയിൽ ലഭിച്ചത്. ഇസ്‍ലാമോഫോബിയയക്ക് കുറിച്ച് സംസാരിക്കാൻ തനിക്ക് അനുവാദമില്ലേയെന്നും തന്റെ ഭാഗം കേൾക്കാൻ പോലും അവർ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ലണ്ടനിലെ ചിക്ഫോർഡിലും വുഡ്ഫോർഡി ഗ്രീനിലുമാണ് ഷഹീനെ മത്സരിപ്പിക്കാൻ ലേബർ പാർട്ടി തീരുമാനിച്ചിരുന്നത്. ഷഹീന്റെ സീറ്റ് ലേബർ പാർട്ട് ഡിയാനെ അബോട്ടിന് നൽകുകയായിരുന്നു.
ഷഹീൻ ഗ്രീൻ പാർട്ടിക്കുള്ളിലെ ഇസ്‍ലാമോഫോബിയയെ കുറിച്ചും ഫലസ്തീനെ അനുകൂലിച്ചും എക്സിൽ പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ലേബർ പാർട്ടി സ്ഥാനാർഥിത്വം നിഷേധിച്ചത്. ഇസ്രായേലിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിനെ പിന്തുണച്ചതും ലേബർപാർട്ടിയിൽ പ്രശ്നമായി. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ഷഹീന് ലഭിക്കുന്നത്. ഫലസ്തീനെ പിന്തുണക്കുന്നവരെ ലേബർപാർട്ടി മനപൂർവം പുറത്താക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുന്നത്.