Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുക 57 മണ്ഡലങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുക 57 മണ്ഡലങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് നാളെ. 57 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ബിജെപിയും ഇന്ത്യാ മുന്നണിയും ഒരുപോലെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡങ്ങൾ നിർണായകമാണ്. നാളെ വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ കണ്ണുംനട്ടിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. ജൂൺ നാല് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

ഏപ്രിൽ 19ന് തുടങ്ങിയ വിധിയെഴുത്തിന്റെ അവസാനഘട്ടമാണ് നാളെ. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണസി അടക്കം 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളും ഉത്തർപ്രദേശും ഹിമാചലും അവസാന ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും. 200ൽ അധികം തെരഞ്ഞെടുപ്പ് റാലികളിൽ ബിജെപിയുടെ താരപ്രചാരകനായി നരേന്ദ്ര മോദി നേരിട്ട് പങ്കെടുത്തു. രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ തേര് തെളിച്ചു.

ജാമ്യത്തിലറിങ്ങിയ അരവിന്ദ് കെജ്രിവാളും ബിജെപിയെ വെല്ലുവിളിച്ചു. നാളെ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ് പോളുകൾ പുറത്തുവരും. വിവിധ ഏജൻസികളുടേയും മാധ്യമങ്ങളുടേയും പ്രവചനങ്ങളിൽ കണ്ണുംനട്ടിരിക്കുകയാണ് രാജ്യം. ഇന്ത്യ മുന്നണിയുടെ യോഗം നാളെ ഡൽഹിയിൽ ചേരുന്നുണ്ട്. മമത ബാനർജി യോഗത്തിനെത്തില്ല.

നാളത്തെ വോട്ടിംഗ് പൂർത്തിയാകുന്നതോടെ നരേന്ദ്രമോദി സർക്കാർ ഓർമ്മയായി മാറുമെന്നാണ് കോൺഗ്രസ് അവകാശവാദം. ഭരണത്തുടർച്ച ഉറപ്പിച്ച എൻഡിഎ സത്യപ്രതിജ്ഞാ തീയ്യതി വരെ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ജനവിധിയുടെ സംപൂർണ വിവരം പ്രേക്ഷകരിലെത്തിക്കാൻ 24 സുസജ്ജം. വിധിദിനത്തിൽ രാവിലെ അഞ്ച് മുതൽ പ്രത്യേക സംപ്രേഷണം തുടങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com