Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ വച്ചു വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്.

മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബുള്ളറ്റ് തലയിൽ ആഴത്തിൽ തുളച്ചു കയറിയതിനാൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള കുട്ടി ലണ്ടനിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com