ബീജിംഗ്: ചൈനയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയിലെ നാക്ഗ് നഗരത്തിലെ നൈമ കൗണ്ടിയിൽ ബീജിംഗ് സമയം രാവിലെ 8.46 നാണ് അനുഭവപ്പെട്ടത്. എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് സിഇഎൻസി (ചൈന എർത്ത്ക്വാക്ക് നെറ്റ്വർക്ക് സെന്റർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നൈമ കൗണ്ടിയിൽ നിന്ന് 275 കിലോമീറ്ററും പ്രാദേശിക തലസ്‌ഥാനമായ ലാസയിൽ നിന്ന് 672 കിലോമീറ്ററും അകലെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ആളൊഴിഞ്ഞ പ്രദേശത്തായിരുന്നുവെന്നും നൈമ കൗണ്ടി സിറ്റിയിൽ കുലുക്കമുണ്ടായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഭൂകമ്പത്തെ തുടർന്ന് നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല.