ദോഹ: ഇരട്ട നികുതി ഒഴിവാക്കി ഖത്തറും യു.എ.ഇയും. ദോഹയിൽ നടന്ന ജി.സി.സി ധനകാര്യ കമ്മിറ്റി യോഗത്തിൽ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു. ഇരട്ട നികുതി ഒഴിവാക്കാനും ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുമുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
പുതിയ കരാർ നിലവിൽ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും നികുതി വിവരങ്ങൾ പരസ്പരം കൈമാറാനും നികുതിവെട്ടിപ്പും നികുതി സംബന്ധമായ രേഖകളുടെ ദുരുപയോഗം തടയാനും കഴിയും. ഇരുരാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികൾക്കും കമ്പനികൾക്കും നേട്ടമുണ്ടാകുന്നതാണ് പുതിയ കരാർ.
രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനികളെയും വ്യക്തികളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഇരട്ടനികുതിയിൽ നിന്ന് പൂർണമായ സംരക്ഷണവും ഉറപ്പാക്കാനുമാകും.