ന്യൂഡൽഹി: വോട്ടെണ്ണലിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യത്തെ ഉദ്യോഗസ്ഥരോട് ഭയമില്ലാതെ രാജ്യത്തെ സേവിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന മുതിർന്ന നേതാവ് ജയറാം രമേശിൻ്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ പ്രസ്താവന.
‘ആരാലും ഭയപ്പെടരുത്. ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്. ഈ വോട്ടെണ്ണൽ ദിനത്തിൽ ആരെയും ഭയപ്പെടരുത്. പ്രാധാന്യം കണക്കിലെടുത്ത് നിങ്ങളുടെ ചുമതലകൾ നിറവേറ്റുക’- ഖാർഗെ എക്സിൽ കുറിച്ചു.