തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ 18 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറ്റം. സസ്പെൻസായി തുടർന്ന ആറ്റിങ്ങലിലും ജനം യുഡിഎഫിനെ കൈവിട്ടില്ല. ഇതോടെ കേരളത്തിൽ എൽഡിഎഫ് ആലത്തൂരിൽ മാത്രമായി ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തിലാണ് (1708) അടൂർ പ്രകാശ് വിജയിച്ചത്.
തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപിയും അക്കൗണ്ട് തുറക്കുകയാണ്. സുരേഷ്ഗോപിയുടെ ലീഡ് 70,000 കടന്നു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരത്ത് ജയമുറപ്പിച്ച് ശശി തരൂർ.