താൻ കെ.മുരളീധരന് നൽകിയ മുന്നറിയിപ്പ് പോലെ തന്നെ സംഭവിച്ചെന്ന് പത്മജാ വേണുഗോപാൽ. സ്വന്തം നാട്ടില്‍ വന്ന് മാന്യമല്ലാതെ തോറ്റതില്‍ മുരളീധരന് വേദനയുണ്ടാകും. തൃശ്ശൂരിൽ തന്നെ തോൽപ്പിച്ച കോൺഗ്രസുകാർ തന്നെയാണ് കെ.മുരളീധരനെയും തോൽപ്പിച്ചത്.
തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ആരും കേട്ടിട്ടില്ല. ജാതിയും വെറുപ്പിന്റെ രാഷ്്ട്രീയവും കളിക്കുന്നത് കോണ്‍ഗ്രസാണ്. ആരാണ് ഇവിടെ കൊണ്ട് വന്ന് കുഴിയിൽ ചാടിച്ചതെന്ന് അദ്ദേഹം തന്നെ പറയണം. ആരൊക്കെയാണ് കാല് വാരിയത് എന്ന് ഡിസിസി ഓഫീസിന്റെ മുന്നിൽ എഴുതി വച്ചിട്ടുണ്ടെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.