Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് :  ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയൻ തുറന്നടിച്ചു.

തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്. കെഎൻഎം വേദിയിൽ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.  പി.കെ കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments