Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർബിഐയുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (ഡി-എസ്ഐബി) പട്ടികയിലുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യമേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം ഈ 2022 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ലിസ്റ്റുചെയ്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ സ്കെയിൽ ബാധകമാണ്. റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിന്, ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ബിഐ അതിന്റെ റിസർവ്ഡ് ആസ്തിയുടെ 0.60 ശതമാനം ടയർ-1 ഇക്വിറ്റിയായി നീക്കിവെക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിഅഷ്കർഷിക്കുന്നു, അതേസമയം എച്ച്‌ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും 0.20 ശതമാനം മാത്രം നീക്കിവെച്ചാൽ മതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments