തൃശൂരില്‍ വച്ച് അജ്ഞാതസംഘം ചലച്ചിത്രതാരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു.
സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ കാറിലുണ്ടായിരുന്ന താരത്തെ മര്‍ദിച്ചെന്നും പരാതിയുണ്ട്.