കണ്ണൂർ: കലക്ടറേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മഹേഷ് കക്കത്ത് അടക്കം 69 പ്രതികൾ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു.
കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കണ്ണൂർ കലക്ടറേറ്റിലേക്ക് പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഇടത് യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്. 2012ലാണ് സംഭവം നടന്നത്