മുംബൈ: ഗൗതം അദാനിക്കെതിരെ കൂടുതൽ പരിശോധനക്കൊരുങ്ങി സെബി. കഴിഞ്ഞ വർഷങ്ങളിൽ അദാനി ഗ്രൂപ്പ് നടത്തിയ ഇടപാടുകളിൽ സെബി നേരത്തെ തന്നെ പരിശോധന തുടങ്ങിയിരുന്നു. ഇതിനൊപ്പം ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ടിൽ സെബി അന്വേഷണം നടത്തും. നിലവിൽ അദാനി ഗ്രൂപ്പിലെ വിദേശനിക്ഷേപത്തെ സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ടിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ട് വസ്തുത വിരുദ്ധമാണെന്നും ആരോപണങ്ങളെല്ലാം നുണയാണെന്നുമാണ് ഗ്രൂപ്പിന്റെ പ്രതികരണം.