Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅദാനി ​ഗ്രൂപ്പിന്‍റെ കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയ എൽ.ഐ. സിക്ക് രണ്ട് ദിവസം കൊണ്ട്​...

അദാനി ​ഗ്രൂപ്പിന്‍റെ കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയ എൽ.ഐ. സിക്ക് രണ്ട് ദിവസം കൊണ്ട്​ 16,227 കോടി രൂപ നഷ്ടം

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിന്‍റെ അഞ്ചു കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയ ലൈഫ്​ ഇൻഷുറൻസ്​ കോർപറേഷൻ ഓഫ്​ ഇന്ത്യക്ക്​ രണ്ടു ദിവസം കൊണ്ട്​ ചോർന്നു പോയത്​ 16,227 കോടി രൂപ.ഓഹരിയുടെ വില കുത്തനെ ഇടിഞ്ഞതു മൂലമാണിത്​. 72,193 കോടി രൂപ അഞ്ചു കമ്പനികളിലായി എൽ.ഐ.സി നിക്ഷേപിച്ചിട്ടുണ്ട്​. 22 ശതമാനം വിലയിടിഞ്ഞതു വഴി ഇപ്പോൾ ഈ ഓഹരി വിറ്റാൽ കിട്ടുന്നത്​ 55,565 കോടി രൂപ മാത്രം.

അദാനി ഓഹരികളുടെ വില ഇടിഞ്ഞതിനൊത്ത്​, വൻനിക്ഷേപകരായ എൽ.ഐ.സിയുടെ ഓഹരി വില രണ്ടു ദിവസം കൊണ്ട്​ 5.3 ശതമാനം താഴുകയും ചെയ്തു. അദാനി കമ്പനി ഓഹരികളുടെ യഥാർഥ മൂല്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നേരത്തെ ഉയർന്നെങ്കിലും ഓരോ കമ്പനിയിലെയും ഓഹരി നിക്ഷേപം പല മടങ്ങ്​ കൂട്ടുകയായിരുന്നു എൽ.ഐ.സി.

ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് അദാനി ഓഹരികൾക്ക്‍വൻ തിരിച്ചടിയേറ്റത്. ഓഹരികളിൽ കൃത്രിമം ഉൾപ്പടെ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് ഉന്നയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള ആരോപണങ്ങളും അദാനിക്കെതിരെ ഉയർന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments