മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിക്കെതിരേയാണ് മുംബൈ കോൽസേവാഡി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
മുംബൈ താണെ സ്വദേശിയായ 16 വയസ്സുള്ള ആൺകുട്ടിയെ യുവതി മൂന്നുവർഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16-കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.
മൂന്ന് കുട്ടികളുള്ള പ്രതി 16-കാരന്റെ ബന്ധുവിന്റെ അയൽവാസിയായിരുന്നു. മുംബൈയിൽ ഇടയ്ക്കിടെ എത്തിയിരുന്ന ഇവർ 16-കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് മദ്യം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. 2019 മുതൽ 2022 ഡിസംബർ വരെ അതിക്രമം തുടർന്നുവന്നെന്നും പരാതിയിൽ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16-കാരന് അശ്ലീലവീഡിയോകൾ കാണിച്ചുനൽകിയതായും പലപ്പോഴും സ്കൂളിൽ പോകാതെ 16-കാരൻ നാസിക്കിൽ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയിൽ പറയുന്നു.