തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടീ. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്.
തിരുവനന്തപുരം പാളയത്തുവെച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ 30ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. അറസ്റ്റ് ചെയ്താലും പിന്മാറുകയില്ലെന്നും സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.