Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയുടെ വളർച്ചയെ നയിക്കുന്നത് ഉത്തർ പ്രദേശാണെന്ന് പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നത് ഉത്തർ പ്രദേശാണെന്ന് പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഖ്നോ: ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നത് ഉത്തർ പ്രദേശാണെന്ന് പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്നോവിൽ ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് ഉത്തർപ്രദേശ് നല്ല ഭരണത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ടതാണ്. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിനായി യു.പി അതിന്റെ ചിന്തയും സമീപനവും മാറ്റി. പുതിയ ഇന്ത്യയുടെ വളർച്ചയെയാണ് നയിക്കുന്നത്. വൈദ്യുതി മുതൽ കണക്ടിവിറ്റി വരെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടായി. സംസ്ഥാനം സമഗ്രമായ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത് -പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപകരുടെ വലിയ കേന്ദ്രമായി യു.പി ഉയർന്നുവരുന്നു എന്നത് അഭിമാനകരമാണെന്നും മോദി പറഞ്ഞു. മൂന്ന് ദിവസമാണ് ഉച്ചകോടി നടക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments