Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ, കണ്ണന്തറ വെളിയിൽ മനോജ് (44) ആണ് അറസ്റ്റിലായത്. വളവനാട് ഭാഗത്തുള്ള ഹോംസ്റ്റേയിൽ പ്രതിയുടെ ഭാര്യയെ ജോലിക്ക് നിർത്തിയതിലുള്ള വിരോധത്തിൽ ആണ് പ്രതി അക്രമം നടത്തിയത്. ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറിയ പ്രതി അസഭ്യം പറഞ്ഞാണ് അക്രമം തുടങ്ങിയത്. പിന്നീട് പ്രതി ഹോംസ്റ്റേ ഉടമയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും കയ്യിലിരുന്ന കത്തി കൊണ്ട് ഹോംസ്റ്റേ ഉടമയുടെ കഴുത്തിനു മുറിവേൽപ്പിക്കുകയും ചെയ്തു.

അക്രമത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ കലവൂരില്‍ വെച്ചാണ് പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജുവിന്റെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജോമോൻ, സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ നരഹത്യശ്രമ കേസിലും മുൻപ് പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments