Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹോളിവുഡ് സൂപ്പർ താരം ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ എന്ന് സ്ഥിരീകരണം

ഹോളിവുഡ് സൂപ്പർ താരം ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ എന്ന് സ്ഥിരീകരണം

ഹോളിവുഡ് സൂപ്പർ താരം ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ എന്ന് സ്ഥിരീകരണം. തലച്ചോറിന്റെ മുൻഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപൊറൽ ഡിമെൻഷ്യ എന്ന രോഗമാണ് ബ്രൂസ് വില്ലിസിനെ ബാധിച്ചിരിക്കുന്നത്. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം നടൻ അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയിരുന്നു.

‘കൃത്യമായ രോഗ നിർണ്ണയം നടത്താനായതിൽ ആശ്വാസം. സാധാരണ അറുപത് വയസിൽ താഴെ പ്രായമുള്ളവരിൽ കാണപ്പെടുന്ന രോഗമാണ് ബ്രൂസിനെ ബാധിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി. ഇപ്പോൾ ചികിൽസകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത അസുഖമാണിത്. ഭാവിയിൽ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു…’ ബ്രൂസ് വില്ലിസിന്റെ കുടുംബം വാർത്താക്കുറിപ്പിൽ പറഞ്ഞു. ബ്രൂസിന്റെ ഭാര്യ എമ്മ ഹെമിങ്ങും രണ്ട് മക്കളും ആദ്യ ഭാര്യ ഡെമി മൂറും മൂന്ന് മക്കളുമാണ് വാർത്താക്കുറിപ്പിൽ ഒപ്പുവച്ചിരിക്കുന്നത്.

എൺപതുകളിലും തൊണ്ണൂറുകളിലും ലോക സിനിമയെ കീഴടക്കിവാണ താരങ്ങളിൽ പ്രധാനിയാണ് ബ്രൂസ് വില്ലിസ്. ‘ഡൈ ഹാർഡ്’, ‘ദ് സിക്സ്ത് സെൻസ്’, ‘അർമാഗെഡോൺ’, ‘പൾപ് ഫിക്ഷൻ’ തുടങ്ങിയ അനേകം സൂപ്പർ ഹിറ്റുകൾ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ ഉണ്ട്. അഞ്ചു തവണ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച അദ്ദേഹം ഒരിക്കൽ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് എമ്മി നോമിനേഷനുകളിൽ രണ്ട് തവണ പുരസ്കാരം നേടി. സിനിമയ്ക്ക് പുറത്ത് നടത്തിയ സാമൂഹിക ഇടപെടലുകളും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments