Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പിണറായി വിജയന് പണം മാത്രമാണ് ലക്ഷ്യമെന്നും അഴിമതി നടത്തി പണം ഉണ്ടാക്കി കുടുംബത്തെയും മക്കളെയും പോറ്റുകയാണ് അദ്ദേഹമെന്നും കെ. സുധാകരൻ പറഞ്ഞു. ജനഹിതം അറിയുന്ന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇല്ല ഇപ്പോൾ. ഈ നാട്ടിൽ ഒരു സർക്കാരില്ലാത്ത അവസ്ഥയാണ്. നരേന്ദ്രമോദി പറഞ്ഞ രണ്ട് അക്ക സീറ്റ് പിണറായിയുമായുള്ള അഡ്ജസ്റ്റ്മെന്റാണ്. പിണറായിക്ക് താങ്ങും തണലുമായി എന്നും ബിജെപി ഉണ്ട്.

കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവകാശപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടത്. കേരളത്തിന് അർഹതപ്പെട്ടത്‌ എല്ലാം നൽകിയിട്ടുണ്ട്. കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം. കേരളത്തിൽ ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കും. വോട്ടിന്റെ പേരിൽ കേരളത്തോട് വിവേചനമില്ല. കേരളത്തിന്റെ പ്രതീക്ഷ സഫലീകരിക്കും.

കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയില്‍ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. എല്ലാവര്‍ക്കും നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിന്‍റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും മോദി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments