വാഷിങ്ടൻ• യുഎസില്‍ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അറ്റോര്‍ണിമാരും നിയമ നിര്‍വഹണ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഡിപാര്‍ട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സ് രൂപീകരിച്ചാണ് അന്വേഷണം. പഴുതടച്ച അന്വേഷണത്തിനായി 1.6 ബില്യണ്‍ ഡോളറും അനുവദിച്ചു.
ദുരിതാശ്വാസ സഹായമായി അഞ്ചു ട്രില്യൺ ഡോളറിലധികമാണ് യുഎസ് അനുവദിച്ചത്. എന്നാല്‍ ഇതില്‍ കൂടുതലും അനര്‍ഹര്‍ക്ക് ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് റിപബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിയറിങ്ങും തുടങ്ങി.