തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. 2.3 മീറ്റര്‍വരെ ഉയരമുള്ള തിരകളുണ്ടാകാം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കടലോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നൽകി.
കടലേറ്റം ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിന്ന് ആവശ്യമുള്ളവരെ മാറ്റിതാമസിപ്പിക്കണം. വള്ളം, വല എന്നിവ സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കണം. ഹാര്‍ബറിലുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലത്തില്‍ കെട്ടിയിടണം. കടല്‍തീരത്തേക്കുള്ള യാത്ര, കടലില്‍ ഇറങ്ങുന്നത് എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ജാഗ്രതാ നിര്‍ദേശം നാളെ രാത്രിവരെയാണ് നല്‍കിയിട്ടുള്ളത്.