ലക്‌നൗ• പഞ്ചാബിലെ അമൃത്സറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയില്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) മൂത്രമൊഴിച്ചതായി പരാതി. അകാല്‍ തക്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ദുരനുഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാര്‍ സ്വദേശി മുന്ന കുമാര്‍ എന്ന ടിടിഇയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച അര്‍ധരാത്രി എ1 കോച്ചില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് മുന്ന കുമാര്‍ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭര്‍ത്താവും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ട്രെയിന്‍ ചാര്‍ബാഗില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ടിടിഇ അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.