ഇന്ത്യന്‍ ചിന്തകളില്‍ അവഗാഹം തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ കോഴ്‌സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരുണ്ട്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്‍റെ ക്ഷണമനുസരിച്ചാണ് താലിബാന്‍ പ്രതിനിധികള്‍ കോഴ്സിന്‍റെ ഭാഗമായതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും വിദേശകാര്യ മന്ത്രാലയം കോഴ്‌സിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 16 മുതല്‍ അടുത്ത 19 -ാം തിയതിവരെയാണ് ക്ലാസുകള്‍ നടക്കുക. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
ഇന്ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സിൽ മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന്‍റെ സഹകരണത്തോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നത്. ജനുവരിയിലായിരുന്നു കോഴ്സ് തീരുമാനിച്ചിരുന്നത്.