മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 4 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. 3 ഡ്രൈവർമാരെയും ഒരു ഡിപ്പോ ജീവനക്കാരനെയും സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എഎച്ച്ഒയ്ക്കെതിരെയും നടപടിയെടുത്തു. ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയത്.
മല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാർ, വൈക്കം യൂണിറ്റിലെ സിആർ ജോഷി, തൊടുപുഴ യൂണിറ്റിലെ സിജോ സി ജോൺ എന്നീ ഡ്രൈവർമാർക്കെതിരെയാണ് നടപടിയെടുത്തത്. പത്തനംതിട്ട ഗാരേജിലെ വിജെ പ്രമോദാണ് സസ്പെൻഷനിലായ ഡിപ്പോ ജീവനക്കാരൻ.