Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം;തുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം;തുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാൻറ് കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം. വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കത്ത് പൂർണ രൂപത്തിൽ

ബ്രഹ്‌മപുരം മാലിന്യം കത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അങ്ങയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാലിന്യം കത്തിയത് മൂലമുണ്ടായ ഡയോക്‌സിന്‍ ബാധിച്ച പ്രദേശങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിച്ച് ജനങ്ങളുടെ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിശോധിച്ചിട്ട് വലിയ പ്രയോജനമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കാരണം ശ്വാസകോശ രോഗങ്ങള്‍ പല രീതിയില്‍ ഉണ്ടാകാം.

അതിനാല്‍ അടിയന്തിരമായി ചെയ്യേണ്ടത് ബ്രഹ്‌മപുരം മാലിന്യം കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം.

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണം.

വിഷയത്തിന്റെ പൊതുതാല്പര്യം മുന്‍നിര്‍ത്തി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സമിതിയെ പ്രസ്തുത പ്രദേശം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണം. കേരളത്തിലും താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്ന വിദഗ്ദസമിതിയെ നിയമിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1. പരിസ്ഥിതി ശാസ്ത്രജ്ഞൻ

2. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ (CSIR) നിന്നുള്ള കെമിക്കൽ വിദഗ്ധൻ

3. മൈസൂരിലെ CFTRI-ൽ നിന്നുള്ള ഫുഡ് ശാസ്ത്രജ്ഞൻ

4. ഗവ.യിലെ ഹെമറ്റോളജിസ്റ്റ്. മെഡിക്കൽ കോളജ്

5. സർക്കാരിൽ നിന്നുള്ള എൻഡോക്രൈനോളജിസ്റ്റ്. മെഡിക്കൽ കോളജ്

6. ഗവ.യിലെ പൾമണോളജിസ്റ്റ്. മെഡിക്കൽ കോളജ്

7. സർക്കാരിൽ നിന്നുള്ള വാട്ടർ അനലിസ്റ്റ്. അനലിറ്റിക്കൽ ലാബ്

8. മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ

9. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

10. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസിൽ നിന്നുള്ള വിദഗ്ധൻ,ടെക്നോളജി (NIIST), പാപ്പനംകോട്, തിരുവനന്തപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments