Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ ഇ.പി ജയരാജൻ

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ ഇ.പി ജയരാജൻ

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിലാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്. സ്‌പീക്കർ എ.എൻ ഷംസീറിനെ തടഞ്ഞുവയ്‌ക്കാൻ ശ്രമിക്കുകയും വാച്ച്‌ ആന്റ്‌ വാർഡുകളെ അക്രമിക്കുകയും ചെയ്‌തത്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണ്‌ എന്ന അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജനപിന്തുണ കിട്ടാതെ പ്രതിപക്ഷ സമരങ്ങൾ പൊളിയുന്നതിലുമുള്ള ജാള്യമാണ്‌ സഭാസമ്മേളനത്തെ അലങ്കോലമാക്കുന്നതിനു പിന്നിലെന്ന്‌ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. LDF convener condemns UDF protest

ജനാധിപത്യപരമായും ചട്ടപ്രകാരവും പ്രവർത്തിക്കേണ്ട നിയമസഭയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ അക്രമകേന്ദ്രമാക്കാൻ ശ്രമിക്കുന്നു. സ്‌പീക്കറെ അക്രമിക്കാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞതിന്റെ പേരിലാണ്‌ ചീഫ്‌ മാർഷൽ മുഹമ്മദ്‌ ഹുസൈൻ അടക്കം ഏഴു വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളെ യു.ഡി.എഫ്‌ എംഎൽഎമാർ അക്രമിച്ചത്‌. അവർ ആശുപത്രിയിലാണ്‌. വനിതകൾ അടക്കം സുരക്ഷാ ഉദ്യോഗസ്‌ഥർക്കുനേരെ അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തോടെ എത്തിയാണ്‌ പ്രതിപക്ഷ അക്രമം.

വകുപ്പ്‌ തിരിച്ച്‌ ധനാഭ്യർഥന ചർച്ചയും വോട്ടിനിടലുമടക്കം ഗൗരവമേറിയ നടപടികൾ നിയമസഭയിൽ നടക്കുമ്പോൾ ഇല്ലാത്ത പ്രശ്‌നങ്ങൾ ഊതിപ്പെരുപ്പിച്ച്‌ അക്രമം നടത്തുന്നത്‌ പ്രതിപക്ഷത്തിന്റെ തികഞ്ഞ പരാജയമാണ്‌ വെളിവാക്കുന്നത്‌ അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാൻ ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച്‌ നടത്തിയ നുണപ്രചാരണവും പൊളിഞ്ഞു. തന്നെ ആരും കയ്യേറ്റം ചെയ്‌തിട്ടില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ തുറന്നുപറച്ചിൽ തന്നെ അതിന്‌ തെളിവാണ്‌.

നിയമസഭയിൽ കേട്ടുകേൾവി ഇല്ലാത്തവിധമാണ്‌ സ്‌പീക്കർക്ക്‌ നേരെയുള്ള അക്രമണം. ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്ന യു.ഡി.എഫിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നതാണ് ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കേരള സംസ്ഥാനകമ്മിറ്റി പുറത്തു വിട്ട പ്രസ്താവനയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments