Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപതിനൊന്നുകാരനെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് ലൈംഗികപീഡനം; പ്രതിക്ക് 40 വർഷം കഠിന തടവും 60,000 രൂപ...

പതിനൊന്നുകാരനെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് ലൈംഗികപീഡനം; പ്രതിക്ക് 40 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: പതിനൊന്നുകാരനെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ പ്രതി ചിറയിൻകീഴ് അക്കോട്ട് വിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെ (48) 40 വർഷം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നുണ്ട്. നിഷ്ക്കളങ്കനായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്.

2020ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി അണ്ടൂർ സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ വച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല.

കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. കുട്ടിയെ പല മുതിർന്നവരും വന്ന് വിളിച്ച് കൊണ്ട് പോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകി .ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി പൊലീസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്. സംഭവത്തിന് ശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളേയും 19 രേഖകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽക്കണം. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷാണ് കേസ് അന്വേഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments