Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബലാത്സംഗം ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിക്ക്​ ഇരുപതര വർഷം കഠിനതടവ്

ബലാത്സംഗം ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിക്ക്​ ഇരുപതര വർഷം കഠിനതടവ്

കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിക്ക്​ ഇരുപതര വർഷം കഠിനതടവ്. വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ഭാഗത്ത് ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെയാണ്​ (26) കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.

രണ്ടു ലക്ഷം രൂപ പിഴയടക്കണം. അ​ല്ലെങ്കിൽ രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ആഗസ്റ്റ് അഞ്ചിനാണ്​ കേസിനാസ്പദമായ സംഭവം. രാത്രി ഓട്ടോറിക്ഷയിലെത്തി പെൺകുട്ടിയെ ഇയാൾ വീട്ടിൽനിന്ന്​ വിളിച്ചിറക്കി കൊണ്ടുപോയി വൈക്കം കുലശേഖര മംഗലം ക്ഷേത്രത്തിന്​ സമീപത്തെ താമസ സ്ഥലത്ത് എത്തിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എൻ. പുഷ്‌കരൻ കോടതിയിൽ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments