സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വ്യാജഗർഭവുമായി യുവതി. ഗർഭമുണ്ടെന്നു പറഞ്ഞ് മാസങ്ങളോളം ഇവർ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായാണ് റിപ്പോർട്ട്. ഒഡിഷയിലെ ബിരൻപള്ളി ഗ്രാമത്തിലാണു സംഭവം. കൗസല്യ ഭുയൻ എന്ന സ്ത്രീയാണു ഗർഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയത്.കുഞ്ഞ് ആശുപത്രിയിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങളും കൗസല്യ നടത്തി.
ഗർഭിണിയാണെന്ന് സ്വന്തം ഭർത്താവിനോടും കൗസല്യ പറഞ്ഞിരുന്നു. ഗർഭിണികൾക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ മാസങ്ങളോളം കൈപ്പറ്റി. തുടർന്നാണ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം യുവതി ഉന്നയിച്ചത്. ‘എന്നെ ലേബർ റൂമിലേക്കു കൊണ്ടു പോയി. പ്രസവസമയമടുത്തെന്ന് ഞാൻ അവരോടു പറഞ്ഞു. എന്നാൽ, ഗ്യാസ് കാരണമാണ് വയർ തൂങ്ങിയിരിക്കുന്നതെന്നായിരുന്നു അവർ പറഞ്ഞ മറുപടി.’– കൗസല്യ പറഞ്ഞു.