ദുബൈ: ഗൾഫ് രാജ്യങ്ങളിലെവിടെയും ഇന്ന് റമദാൻ മാസപ്പിറ കണ്ടില്ല. ഇതിനാൽ, ഒമാൻ ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളിലും വ്യാഴാഴ്ചയാകും റമദാൻ വ്രതത്തിനു തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കും. ഒമാനിൽ നാളെയാണ് ശഅ്ബാൻ 29. നാളെ മാസപ്പിറ കണ്ടാൽ മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പമായിരിക്കും ഒമാനിലും വ്രതാരംഭം.