ബ്രിട്ടീഷ് ഹൈകമ്മീഷനും ഹൈ കമ്മീഷണറുടെ വസതിക്കുമുള്ള സുരക്ഷ വെട്ടിച്ചുരുക്കി ഇന്ത്യ. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് നടപടി. പഞ്ചാബില്‍ അമൃത് പാല്‍ സിംഗിനെതിരായ പോലീസ് നടപടിയ്ക്ക് പിന്നാലെയാണ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ ബ്രിട്ടനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഡല്‍ഹി ചാണക്യപുരിയില്‍ ബ്രിട്ടീഷ് ഹൈ കമ്മീഷനും, ഹൈക്കീഷണര്‍ അലക്‌സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്കും മുന്നില്‍ നിന്ന് സുരക്ഷാ ബാരിക്കേഡുകള്‍ നീക്കി. ഇതോടൊപ്പം പിസിആര്‍ വാഹനവും പിന്‍വലിച്ചു. സിഖ് അനുകൂല സംഘടനകള്‍ കഴിഞ്ഞദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വെട്ടിച്ചുരുക്കിയതെന്നത് ശ്രദ്ധേയം.
നിലവിലെ നടപടികളോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് ഹൈകമ്മിഷന്‍ തയ്യാറായില്ല.നടപടിയില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ഇന്ത്യന്‍ ഹൈകമ്മീഷനില്‍ മതിയായ സുരക്ഷയൊരുക്കാന്‍ യുകെ തയാറായില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍ .മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ച ഘട്ടത്തില്‍ സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ സുരക്ഷാ വെട്ടിക്കുറച്ചത് .ദേശീയ പതാകെ അപമാനിച്ച നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.