തിരുവനന്തപുരം: 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാർഗറ്റ് നല്‍കിയെന്ന വാർത്ത തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്, വ്യാജ വാർത്ത നിഷേധിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. എംവിഡി ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ട് അവകാശപ്പെട്ടു.