ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിനു സമീപം റെക്സ് ഹാം രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന വയനാട് സ്വദേശി ഫാ. ഷാജി തോമസ് പുന്നാട്ടിനെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മഹല്ലത്ത് ദേവാലയത്തിൽ പതിവ് കുർബാനയ്ക്ക് വൈദികൻ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
23 വർഷം മുൻപാണ് വൈദികപട്ടം സ്വീകരിച്ചത്്. 16 വർഷമായി വെയിൽസിലെ വിവിധ ദേവാലങ്ങളിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. സഹോദരി സിസ്റ്റർ ഡോ.ബെറ്റി തോമസും ഒരു സഹോദരനുമാണ് നാട്ടിലുള്ള അടുത്ത ബന്ധുക്കൾ. സംസ്കാരം യുകെയിൽനടത്തുമെന്നാണു വിവരം.