Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽ​ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളം ഒന്നാമതാണ്. 1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ ആരംഭിച്ചത് ഫെബ്രുവരി പകുതി മുതലാണ്. ഇതേ തുടർന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കൊവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്.എല്ലാ ആശുപത്രികളും ഓക്സിജൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ വസ്തുക്കൾ കരുതണം. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേ​ഗം കൂട്ടനായി ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ തോതിൽ പല സംസ്ഥാനങ്ങളിലും ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിൽ ഇൻഫ്ളുവൻസ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇൻഫ്ളുവൻസ വൈറസ് കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായതിനാൽ രോ​ഗ നിർണയത്തിലെത്തുന്നതിൽ ഡോക്ടർമാർ ആശയക്കുഴപ്പതിതിലെത്തുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോ​ഗങ്ങൾ ഉള്ളവരും ഒഴിവാക്കണം, ആശുപത്രി പരിസരങ്ങളിൽ ആശുപത്രി അധികൃതരും മറ്റ് രോ​ഗികളും മാസ്ക് ധരിക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ടെസ്റ്റ് നടത്തണം. സമ്പർക്കം പരാമാവധി ഒഴിവാക്കണമെന്നും നിർദേശങ്ങളിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments