അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ രാഷ്ട്രീയത്തിലേക്ക്. ഡൽഹി ബിജെപിയുടെ ലീഗൽ സെൽ കോ കൺവീനറായാണ് ബാൻസുരി സ്വരാജിന്റെ നിയമനം. ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി ഹൈക്കോടതിയിലേയും സുപ്രിംകോടതിയിലേയും അഭിഭാഷയായിരുന്നു ബൻസുരി സ്വരാജ്. ഐപിഎൽ വിവാദവുമായി ബന്ധപ്പെട്ട് ബൻസുരിയുടെ പേര് ഉയർന്ന് കേട്ടിരുന്നു.2019 ഓഗസ്റ്റ് 6നാണ് സുഷ്മ സ്വരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.