Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രതിഷേധം:കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

പ്രതിഷേധം:കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാ​ഗമായി എം.പിമാരുടെ യോഗം പാർലമെന്ററി പാർട്ടി ഓഫീസിൽ ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധം ആസൂത്രണം ചെയ്യാനുള്ള യോഗത്തിൽ രാജ്യസഭയിലെയും ലോക്സഭയിലേയും എം.പിമാരാണ് പങ്കെടുക്കുന്നത്.

യോ​ഗത്തിൽ തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 17 പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

അതേസമയം, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് എം.പിമാരെ കൂടാതെ എൻ.കെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരും കറുത്ത വസ്ത്രം അണിഞ്ഞ് പാർലമെൻ്റിൽ എത്തും. കറുപ്പ് വസ്ത്രമണിഞ്ഞെത്താൻ രാജ്യസഭയിലെ എംപിമാർക്ക് കോൺഗ്രസ് നേരത്തെ നിർദേശം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments